എഴുത്തച്ഛൻ മലയാള സാഹിതി സ്പെഷ്യല്‍ ജൂറി പുരസ്കാരം രമ്യാ ബാലകൃഷണന്

കിണാശ്ശേരി : ബാലസാഹിത്യത്തിനുള്ള ഈ വർഷത്തെ  എഴുത്തച്ഛന്‍ മലയാള സാഹിതി പുരസ്കാര നിർണ്ണയ ജൂറിയുടെ പ്രത്യേക പരാമർശത്തിന് കടുപ്പിനി സ്വദേശിയും യുവ സാഹിത്യകാരിയുമായ ശ്രീമതി രമ്യാ ബാലകൃഷണൻ്റെ "കുഞ്ഞിപ്പുഴുവും അപ്പുവും" എന്ന ബാലസാഹിത്യകൃതി  അർഹമായി, 

കടുപ്പിനിയിലെ മഠത്തിൽ ബാലകൃഷണൻ്റെ മകളും പൊക്കുന്ന് ചെട്ടുകണ്ടി ശരതിൻ്റെ ഭാര്യയുമാണ് രമ്യ, സംഘമിത്ര മകളാണ്

ആഗസ്ത് 17ന് കോഴിക്കോട് ടൌൺഹാളിൽ പ്രമുഖ സാഹിത്യകാരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കുന്നതാണന്ന് എഴുത്തച്ഛന്‍ മലയാള സാഹിതി കേന്ദ്രം ഡയറക്ടർ അറിയിച്ചു

Post a Comment

Previous Post Next Post