സുഹാസ് കുംസൺ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട്

കിണാശ്ശേരി : കിണാശ്ശേരി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ടായി കുംസൺ ബേക്കറി ഉടമ കെ.കെ സുഹാസിനെ തിരഞ്ഞെടുത്തു,

ഇന്ന് കിണാശ്ശേരിയിൽ നടന്ന യൂണിറ്റ് ജനറല്‍ ബോഡി യോഗത്തിലാണ് സുഹാസിനെ ഐക്യകണേഠന പ്രസിഡണ്ടായി തിരഞ്ഞടുത്തത്

കുംസൺ ഫുഡ്സിൻ്റെ സ്ഥാപകനായിരുന്ന പരേതനായ കെ.കെ അറുമുഖൻ്റെ മകനാണ്
മാതാവ് കൂഞ്ഞാവിൽ പ്രേമ
ഭാര്യ വിഥുല ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥയാണ്, അച്ചുത്, ഹരിത് മുഖ് എന്നിവർ മക്കളാണ്
ജനറൽ സിക്രട്ടറിയായി സാജിദ് സാഹിർ ടെക്സ്റൈറല്‍സിനേയും, ട്രഷററായി ഷർമദ്ഖാൻ എം.എ ഫർണ്ണിച്ചറിനേയും തിരഞ്ഞടുത്തു

യോഗം ജില്ലാ ജനറല്‍ സിക്രട്ടറി വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു, സി.പി അബ്ദുള്‍ ഗഫൂർ അധ്യക്ഷനായിരുന്നു
മനാഫ് കാപ്പാട്, എ വി എം കബീർ, കെ മൊയ്തീൻകോയ ഹാജി, എൻ.വി അബ്ദുൾ ജബ്ബാർ എന്നിവർ സംസാരിച്ചു

യോഗ നടപടികൾ മണ്ഡലം പ്രസിഡണ്ട് സുഷൻ പുറ്റേക്കാട് നിയന്ത്രിച്ചു

Post a Comment

Previous Post Next Post