പുസ്തക പ്രകാശനം വ്യാഴാഴ്ച

കോഴിക്കോട് : മിശ്കാൽ പള്ളിയും കുറ്റിച്ചിറയും അതിരിടുന്ന തെക്കേപ്പുറത്തെ വിശേഷങ്ങളുമായി ദേശവാസികൾ അണിയിച്ചൊരുക്കിയ പുസ്തകം18.11.21 വ്യാഴാഴ്ച കോഴിക്കോട് കോർപറേഷൻ മേയർ ശ്രീമതി ബീന ഫിലിപ്പിന് നല്കി കൊണ്ടു പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി പ്രകാശനം ചെയ്യും.
വൈകീട്ട് 4.30 നു കോഴിക്കോട് അളകാപുരിയിലാണ് ചടങ്ങ്

85 വയസ്സ് പിന്നിട്ട പി.എ മഹമൂദ എന്ന കാരണവത്തി മുതൽ പുതു തലമുറയിലെ എഴുത്തുകാർ വരെ തെക്കേപ്പുറത്തിന്റെ ഖിസ്സകൾ ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നുണ്ട്.
 
തെക്കെപുറം ദേശത്തിൻ്റെ ചരിത്രവും പഴമകളും ആചാരങ്ങളും അന്യം നിന്ന് പോയ ആഘോഷങ്ങളുമൊക്കെ ഈ പുസ്തകത്തിന്റെ ഉള്ളടക്കമാണ്

തെക്കേപ്പുറം സാംസ്കാരിക വേദിയാണ് പുസ്തക പ്രകാശന പരിപാടി സംഘടിപ്പിക്കുന്നത് 

ലത്തീഫ് പറമ്പിലിന്റെ അവതാരികയോടെ 
സർഗം ബുക്സ് പ്രസിദ്ധീകരിക്കുന്ന "തെക്കേപ്പുറം കഥകൾ" തയാറാക്കിയിരിക്കുന്നത്  വളപ്പിൽ അബ്ദുസ്സലാമാണ്.

Post a Comment

Previous Post Next Post