മണലൊടി അവാർഡ് സംഗമം 2021


മാങ്കാവ് : മണലൊടി കുടുംബ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മണലൊടി കുടുംബാംഗങ്ങളെ അനുമോദിച്ചു.

മാങ്കാവ് മണലൊടി മമ്മദ്കോയ ഹാജി സ്ക്വയറിൽ വെച്ച് നടന്ന പ്രൌഢമായ ചടങ്ങ് "അവാർഡ് സംഗമം 2021" കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീമതി ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

കൌൺസിലർമാരായ ഈസ അഹമ്മദ്, സാഹിദ സുലൈമാൻ എന്നിവർ സംസാരിച്ചു

ഈ വർഷത്തെ SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ജെ.ഫാത്തിമ സെയ, എം വി.ഷെസെവ ഹാരിഫ, കെ വി.ഇർഫാൻ, സി വി.ഹാല, ഫാത്തിമത്തുൽ ഫിദ, മുഹമ്മദ്  ഷഹീൻ, റിസ ഫാത്തിമ, മൻഹ മുനീർ, എൻ ടി.തനു തഫ്സി എന്നിവർക്കും

പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഹംന റഷ, 
ഇ വി.ദിൽന, റഷാസ് റഫീഖ്, എം.ഷബീഹ മറിയം, പി ഇ.അഫീഫ് അലി, ഫായിസ് അഹമ്മദ്, എൻ വി.അമാന സത്താർ, സി.ലനിസ മുഹമ്മദ് എന്നിവർക്കും

ഡിഗ്രി തലത്തിൽ വിജയം കൈവരിച്ച ഷസ സൈനബ, ഹംന, റമീഷ, മുഹമ്മദ് സഹൽ ബിൻ റഫീഖ്, അയിഷ റഹന എന്നിവർക്കും

പിജി തലത്തിൽ വിജയം നേടിയ എം.നിഹാദ് അലി MBA, എം ടി.ഫിർസാന BDS, മെഹന മണലൊടി MBBS എന്നിവർക്കും

"ഐശ്വര്യ ഗോൾഡ് മെഡൽ", "എൻ.വി അബ്ദുൾകരീം മെഡൽ", "മണലൊടി ആലിക്കോയ ഹാജി, മണലൊടി അബൂബക്കർ ഹാജി, മണലൊടി ഉസ്മാൻ ഹാജി, മഹമ്മദ് എട, ചെറിയ ഇമ്പിച്ചികോയ കാഷ് അവാർഡ്" തുടങ്ങിയ അവാർഡുകൾ വിതരണം ചെയ്തു

ചടങ്ങിൽ "2022 കുടുംബ സമിതി കലണ്ടർ" എം.ഷബീർ അബദുൾ സമദിന് ആദ്യ കോപ്പി നല്കി പ്രകാശനം ചെയ്തു

കുടുംബ സമിതി പ്രസിഡണ്ട് അസ്ലം മണലൊടി അധ്യക്ഷനായിരുന്നു,
മണലൊടി ഹനീഫ സ്വാഗതവും, മണലൊടി അസീസ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post