ബ്രിട്ടീഷ് കൗൺസിൽ സംഘടിപ്പിക്കുന്ന സ്റ്റഡി യു.കെ. വെർച്വൽ ഫെയർ ഓഗസ്റ്റ് 21-ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 5.30 വരെ നടക്കും. ഉച്ചയ്ക്ക് രണ്ടരമുതൽ മൂന്നുവരെ സ്റ്റുഡന്റ് വിസാസ് ആൻഡ് ഗ്രാജ്വേറ്റ് റൂട്ട് എന്ന വിഷയത്തിലും 3.15 മുതൽ 3.45 വരെ സ്റ്റഡിയിങ് ആൻഡ് ലിവിങ് ഇൻ ദി യു.കെ. ആൻഡ് സ്കോളർഷിപ്പ് എന്ന വിഷയത്തിലും സെമിനാറുകൾ നടക്കും.
വിദ്യാർഥികൾക്ക് സ്റ്റുഡന്റ് വിസയെക്കുറിച്ചും ഗ്രാജ്വേറ്റ് റൂട്ടിനെക്കുറിച്ചും യു.കെ. വിസ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാം. തൊഴിൽ സാധ്യതകളെക്കുറിച്ചും പുതുതായി നടപ്പാക്കിയ ഗ്രാജ്വേറ്റ് റൂട്ടിനെക്കുറിച്ചും വിദഗ്ധർ വിശദീകരിക്കും.
യു.കെ.യിലെ വിദ്യാർഥി ജീവിതം, സ്കോളർഷിപ്പ് സാധ്യതകൾ എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് കൗൺസിൽ പ്രതിനിധികൾ വിശദീകരിക്കും.
അനുയോജ്യമായ കോഴ്‌സുകൾ, സർവകലാശാലകൾ, യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയവ 35 സർവകലാശാലകളിലെ പ്രതിനിധികളിൽനിന്ന് നേരിട്ട് മനസ്സിലാക്കാം. www.britishcouncil.in വഴി രജിസ്റ്റർ ചെയ്യാം.
Tags:
pubic news