തിരുവനന്തപുരം ഐസറിൽ എം.എസ്.സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) എം.എസ്‌സി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് സ്കൂളുകളിലാണ് പ്രോഗ്രാം നടത്തുന്നത്.

ബേസിക്/അപ്ലൈഡ് സയൻസസിൽ പരിശീലനം നൽകുന്ന പ്രോഗ്രാം ഐസറിലെ പിഎച്ച്.ഡി. പ്രോഗ്രാമിനുള്ള ഫീഡർ കോഴ്‌സാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡോക്ടറൽ പഠനത്തിൽ ഏർപ്പെടാൻവേണ്ട അർഹതനിർണയ പരീക്ഷകളായ സി. എസ്.ഐ.ആർ.-നെറ്റ്, യു.ജി.സി-നെറ്റ്, ജെ.ജി.ഇ.ഇ.ബി.ഐ. എൽ.എസ്., ജസ്റ്റ്, എൻ.ബി.എച്ച്.എം. തുടങ്ങിയവയ്ക്ക് സജ്ജരാകാൻ സഹായകരമാകുന്നതാണ് പ്രോഗ്രാം പാഠ്യപദ്ധതി. ഇന്റേൺഷിപ്പുകൾ, ഗവേഷണ പ്രോജക്ടുകൾ എന്നിവ പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്.

ഓരോ വിഷയത്തിലും/സ്കൂളിലും 20 പേർക്ക് പ്രവേശനം നൽകും. അപേക്ഷകർക്ക് സയൻസസ്/എൻജിനിയറിങ്/മാത്തമാറ്റിക്സ്/മറ്റു പ്രസക്തമായ വിഷയത്തിൽ 60 ശതമാനം മാർക്ക്/സി.ജി.പി.എ. 6.5/5.5 നേടിയുള്ള 3/4 വർഷ ബിരുദം വേണം.

അപേക്ഷ http://appserv.iisertvm.ac.in/msc/ വഴി സെപ്‌റ്റംബർ അഞ്ചുവരെ നൽകാം. ബാച്ചിലർ പ്രോഗ്രാമിന്റെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 1000 രൂപ ഓൺലൈനായി അടയ്ക്കാം.

തിരഞ്ഞെടുപ്പ് 2021 സെപ്‌റ്റംബർ 11-ന് നടത്തുന്ന ഓൺലൈൻ പ്രോക്ടേർഡ് സ്‌ക്രീനിങ് ടെസ്റ്റ് വഴിയായിരിക്കും. സിലബസ് https://www.iisertvm.ac.in ൽ പ്രോഗ്രാം ലിങ്കിൽ കിട്ടും. ഇതിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സെപ്‌റ്റംബർ 14-നും 16-നും ഇടയ്ക്ക് ഓൺലൈൻ ഇൻറർവ്യൂ ഉണ്ടാകും. തുടർന്ന്, അന്തിമപട്ടിക തയ്യാറാക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.iisertvm.ac.in ലെ പ്രോഗ്രാം ലിങ്ക് കാണുക.

Post a Comment

Previous Post Next Post