കിണാശ്ശേരി : അഞ്ചാം ക്ലാസ് മുതൽ ഒന്നാം ഭാഷയായി അറബി എടുത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും ഏ പ്ലസ് കരസ്ഥമാക്കി മികച്ച വിജയം നേടിയ കിണാശ്ശേരി നോർത്ത് മേലേവീട്ടിൽ നിവേദ്യയെ ജമാഅത്തെ ഇസ്ലാമി കിണാശ്ശേരി കമ്മിറ്റി അവാർഡ് നൽകി ആദരിച്ചു
പോലീസ് ഓഫീസർ നിഖിലിൻ്റെ മകളാണ്
കോഴിക്കോട് നോർത്ത് ഏരിയ പ്രസിഡണ്ട് വി.പി അമീർ അലി അവാർഡ് നൽകി.
കിണാശ്ശേരി ഹൽഖാ പ്രസിഡണ്ട് പി.വി നൗഷാദ്, പോത്തഞ്ചേരി ഹൽഖാ പ്രസിഡണ്ട് എൻ.വി അബ്ദുൽ ഗഫൂർ, ഷബീർ കിണാശ്ശേരി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു
Tags:
education