ജ്യോതിയുടെ വേർപാടിന് ഒരാണ്ട്

കിണാശ്ശേരി : സിപിഎം കിണാശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും,  കിണാശ്ശേരിയിലെ വിദ്യാഭ്യാസ സാമൂഹിക കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന സഖാവ് മാപ്പാല ജ്യോതിഷ് കുമാറിൻ്റെ ഒന്നാം ചരമ വാർഷികമാണ് ഇന്ന്

രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറം സാധാരണക്കാരുടെ എല്ലാ പ്രയാസങ്ങളിലും, ദുരിതങ്ങളിലും അവർക്ക് അശ്വാസമായി സഖാവ് ജ്യോതിയുടെ സാന്നിദ്ധ്യം ഉണ്ടാകുമായിരുന്നു

എല്ലാ വിഭാഗം ആളുകളുമായും നിറഞ്ഞ പുഞ്ചിരിയോടെ മത്രം ഇടപഴകിയിരുന്ന ജ്യോതിഷ് കുമാർ വലിയ സൌഹൃദ ബന്ധങ്ങള്‍ക്കുടമയായിരുന്നു

ജനങ്ങളെ ഒന്നാകെ ദുരിതത്തലാഴ്ത്തിയ കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ജ്യോതി സജീവമായിരുന്നു, അതിനിടെ ആയിരുന്നു അദ്ദേഹത്തിന് കോവിഡ് രോഗം ബാധിച്ചത്,
കോവിഡിൽ നിന്നും മുക്തി നേടിയെങ്കിലും കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു

സഖാവ് ജ്യോതിയുടെ അനുസ്മരണദിനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഇന്ന് വൈകു : 6 മണിക്ക് കിണാശ്ശേരി സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടക്കുന്നുണ്ട്
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് മനോജ് അനുസ്മരണ പ്രഭാഷണം നടത്തുന്നതാണ്


Post a Comment

Previous Post Next Post