*വെല്‍ഫെയര്‍പാര്‍ട്ടി ജനകീയ ഒപ്പ് ശേഖരണവും പ്രതിഷേധ സംഗമവും*
കോഴിക്കോട്: "വ്യാപാരികള്‍ക്കും ജീവിക്കണം, എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം" എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന തല കാമ്പയിൻ്റെ ഭാഗമായി വെൽഫെയർ പാർട്ടി കിണാശ്ശേരി പൊക്കുന്ന് യൂണിറ്റുകള്‍ സംയുക്തമായി കിണാശ്ശേരിയില്‍ ഒപ്പ് ശേഖരണവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
സംഗമത്തിന്റെ ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് പി സി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ കടകള്‍ കൂടുതല്‍ ദിവസം തുറന്ന് കൊടുത്ത് തിരക്ക് കുറക്കുകയാണ് വേണ്ടതെന്നും, മുഖ്യമന്ത്രി ധാർഷ്ട്യം ഉപേക്ഷിച്ച് വ്യാപാരികളെ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ ഒപ്പ് ശേഖരണ ഉദ്ഘാടനം വ്യപാരി വ്യവസായി ഏകോപന സമിതി കിണാശ്ശേരി യൂണിറ്റ് പ്രസിഡണ്ട് സി.പി അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് സൗത്ത് മണ്ഡലം സെക്രട്ടറി കളത്തില്‍ ശുഐബ് അദ്ധ്യക്ഷനായിരുന്നു, ടൈലറിംഗ് & ഗാര്‍മെന്റ് വര്‍ക്കേസ് യൂണിയന്‍ (എഫ്ഐടിയു) ജില്ല പ്രസിഡണ്ട് ഗസ്സാലി വെള്ളയില്‍, വ്യപാരി വ്യവസായി ഏകോപന സമിതി കിണാശ്ശേരി യൂണിറ്റ് വൈസ് പ്രസിഡണ്ട് സുഹാസ് കുംസണ്‍, വെല്‍ഫെയര്‍ പാര്‍ട്ടി കിണാശ്ശേരി ട്രഷറര്‍ ആലി കിണാശ്ശേരി, വെല്‍ഫെയര്‍ പാര്‍ട്ടി കിണാശ്ശേരി സെക്രട്ടറി ഷബീര്‍ കിണാശ്ശേരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വ്യാപാരികളില്‍ നിന്നും പൊതുജനങ്ങളിൽ നിന്നും വ്യാപകമായി ഒപ്പ് ശേഖരണം നടത്തി
Tags:
STRIKE