സ്വാതന്ത്ര്യത്തിന്‍റെ 75ആം വാർഷികത്തോടനുബന്ധിച്ച് കിണാശ്ശേരി വാർഡ് കോൺഗ്രസ്സ് (ഐ) കമ്മിററി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സായാഹനം ചടങ്ങ് മുൻ ഡിസിസി പ്രസിഡണ്ട് കെസി അബു ഉദ്ഘാടനം ചെയ്തു.
ബിജെപിക്ക് സ്വാതന്ത്ര്യദിനം 2004 മുതലാണങ്കിൽ സിപിഎമ്മിന് അത് 2021 മുതലാണന്നതാണ് ഇവർ തമ്മിലുള്ള ഏക വ്യത്യാസമെന്ന് അബു പറഞ്ഞു.
കിണാശ്ശേരി, മാങ്കാവ് പ്രദേശങ്ങളില്‍ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്‍റെ മുന്നണി പോരാളികളായ ഇരുപത്തിഅഞ്ചോളം പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
കോവിഡ് മഹാമാരി കാരണം വീടുകളിൽ അപ്രഖ്യാപിത തടവറകളിൽ കഴിയേണ്ടിവന്ന തലമുതിര്‍ന്ന പ്രവർത്തകർക്ക് മനസ്സിന് വളരെയധികം കുളിർമ നല്കുന്നതായിരുന്നു സായാഹ്ന സദസ്സ്
എംപി ആദംമുൽസി സ്വാതന്ത്ര്യദിന സന്ദേശം നല്കി, രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തെയും, സ്വാതന്ത്ര്യദിന ആഘോഷങ്ങളേയും ഇത്രയും കാലം പരിഹസിക്കുകയും, തള്ളിപ്പറയുകയും ചെയ്ത സിപിഎം രാജ്യത്തോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ കിണാശ്ശേരി കോൺഗ്രസ്സ് കമ്മിററി പ്രസിഡണ്ട് വി ഹബീബ് റഹമാൻ അധ്യക്ഷം വഹിച്ചു
വാർഡ് കൌൺസിലർ ഓമന മധു, മുല്ലശ്ശേരി ഗംഗാധരന്‍, എംകെ ഗോപിനാഥ്, എം.ശ്രീധരൻ,
എംപി രാധാകൃഷ്ണന്‍, ബാബുകിണാശ്ശേരി, സി കൃഷ്ണൻകുട്ടി, എൻഎം ഹരിദാസ്, സിപി ആലിക്കോയ, എ.പ്രഭാകരൻ, കുറ്റിത്തൊടി ശശി, സി മോഹനൻ, കെ സന്തോഷ്മെൻ തുടങ്ങിയവർ സംസാരിച്ചു
Tags:
public news