മിഠായിതെരുവിൽ വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട് മിഠായിതെരുവിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറക്കാനെത്തിയ വ്യാപാരികളും പോലീസും തമ്മിൽ സംഘർഷം. വിലക്ക് ലംഘിച്ച് ഷോപ്പുകൾ തുറക്കാൻ ശ്രമിച്ച വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വ്യാപാരികൾ പ്രതിഷേധിച്ചത്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ മാനാഫ് കാപ്പാട്, സലീം രാമനാട്ടുകര ഉൾപ്പെടെ പതിനഞ്ചോളം വ്യാപാരികളെ അറസ്റ്റ് ചെയ്തു

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവജന സംഘടനകളായ യൂത്ത്കോൺഗ്രസ്സ്, യുവമോർച്ച, യൂത്ത്ലീഗ്, വെൽഫെയർ പാർട്ടി,എസ്ഡിപിഐ തുടങ്ങിയ പാർട്ടികളും രംഗത്ത് വന്നു,

അശാസ്ത്രീയമായ കൊവിഡ് നിയമങ്ങള്‍ പിൻവലിച്ച് വ്യാപാരികളെ തുറക്കാന്‍ അനുവദിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പട്ടു.

ഡിസിസി പ്രസിഡണ്ട് രാജീവൻ മാസ്ററര്‍, ബിജെപി ജില്ലാ പ്രസിഡന്‍റ് വികെ സജീവൻ, യൂത്ത്ലീഗ് ജനറല്‍ സിക്രട്ടറി പികെ ഫിറോസ്, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെസി ശോഭിത , വാർഡ് കൌൺസിലർ എസ് കെ അബൂബക്കർ തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു,

കോവിഡിനെ നിയന്ത്രിക്കേണ്ടത് വ്യാപാരികളെ ദ്രോഹിച്ച് ഷോപ്പുകൾ അടപ്പിച്ചെല്ലന്നും, കൂടുതൽ കോവിഡ് ആശുപത്രികൾ ആരംഭിച്ചും, എഫ് എൽ ടി സി കൾ ആരംഭിച്ചും, ടെസ്റ്റിന് മികച്ച ലാബ് സൌകര്യങ്ങൾ ലഭ്യമാക്കി റിസൾട്ടിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കിയുമാണെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു

പ്രശ്നത്തിന് എത്രയും പെട്ടെന്നു പരിഹാരം കണ്ട് കടകൾ തുറക്കാൻ അനുവദിക്കണമെന്നും, അല്ലാത്ത പക്ഷം കൂടുതൽ രൂക്ഷമായ സമര രീതിയിലേക്ക് മറേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നല്കി

സമരത്തിന് വ്യാപാരി വ്യവസായി ഏകോപനസമതി ജില്ലാ സിക്രട്ടറി വി സുനിൽകുമാർ, കെ.എ നാസർ, മിഠിയിതെരുവ് യൂണിറ്റ് പ്രസിഡന്‍റ്, മറ്റ് യൂത്ത് വിംഗ് നേതാക്കളും നേതൃത്വം നല്കി

Post a Comment

Previous Post Next Post