അറപ്പുഴ പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു

 



ഒളവണ്ണ: അറ്റകുറ്റപ്പണി നടക്കുന്ന അറപ്പുഴ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. പാലത്തിന്റെ പലഭാഗങ്ങളും തകര്‍ച്ചയിലായതിനാൽ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെ മുതൽ പാലത്തിലെ കുഴികൾ അടച്ച് ടാറിംഗ് ചെയ്യാൻ തുടങ്ങി.
 
കാലവർഷം തുടങ്ങുന്നതിന് മുൻപായി ബൈപാസിലെ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഭാഗങ്ങളിലെ തകർച്ച സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നാഷണൽ ഹൈവേ അതോറിറ്റിക്ക് മന്ത്രി നിർദ്ദേശം നൽകി .

ജില്ലാ കലക്ടർ സാംബശിവറാവു, എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു ആർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ടി സന്തോഷ്‌, ഹൈവേ അതോറിറ്റി പ്രതിനിധി നാസർ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post